അധിക ചുമതല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു; പ്രതികരണവുമായി പി വി ശ്രീനിജൻ

sreenijan

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയ തീരുമാനത്തിൽ പ്രതികരിച്ച് പി വി ശ്രീനിജൻ എംഎൽഎ. പാർട്ടി തീരുമാനത്തിൽ അസ്വാഭാവികത ഒന്നും തോന്നുന്നില്ല. അധിക ചുമതല ഒഴിവാക്കി തരണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. നേരത്തെ കൊടുത്ത കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാൽ രാജിവെക്കുമെന്നും പി വി ശ്രീനിജൻ പറഞ്ഞു

എംഎൽഎ സ്ഥാനവും സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനവും ഒരുമിച്ച് വഹിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. വ്യാഴാഴ്ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് പിവി ശ്രീനിജനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചത്. നേരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസ് പി വി ശ്രീനിജൻ തടഞ്ഞത് വിവാദമായിരുന്നു.
 

Share this story