കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി സാഹസിക യാത്ര; പിതാവിനെയും അറസ്റ്റ് ചെയ്തു

jeep

തിരുവനന്തപുരം കഴക്കൂട്ടത്ത് കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിലിരുത്തി ഓണാഘോഷ യാത്ര നടത്തിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. വാഹനമോടിച്ച ആളെയും ജീപ്പും പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. മേനംകുളം മുതൽ വെട്ടുറോഡ് റൂട്ടിലാണ് ഇന്നലെ കുട്ടിയെ ബോണറ്റിലിരുത്തി യാത്ര നടത്തിയത്. 

ഇതിന്റെ ദൃശ്യങ്ങൾ ചിലർ പകർത്തി നവമാധ്യമങ്ങൡ പങ്കുവെച്ചതോടെയാണ് പോലീസ് കേസെടുത്തത്. ആറ്റിങ്ങലിൽ നിന്ന് വാടകക്ക് എടുത്ത ജീപ്പിലായിരുന്നു യാത്ര. കഴക്കൂട്ടം സ്വദേശി ഹരികുമാറാണ് വാഹനമോടിച്ചത്. വാഹനത്തിലുണ്ടായിരുന്ന സോജുവിന്റെ മകനെയാണ് ജീപ്പിന്റെ ബോണറ്റിലിരുത്തിയത്. പലവട്ടം അമിത വേഗതയിൽ കുട്ടിയെ ബോണറ്റിലിരുത്തി സംഘം വാഹനമോടിച്ചിരുന്നു.
 

Share this story