തുറന്ന ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി സാഹസിക യാത്ര; പോലീസ് കേസെടുത്തു

jeep

തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ കുട്ടിയെ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഒരു കൂട്ടം യുവാക്കളാണ് കുട്ടിയെ ബോണറ്റിൽ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു സാഹസിക യാത്ര നടത്തിയത്. ഇതിന്റെ വീഡിയോ ദൃശങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പ്രചരിച്ചതോടെയാണ് യുവാക്കൾക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തത്.


ചെവ്വാഴ്ച വൈകുന്നേരമാണ് സംഭവം.ആറ്റിങ്ങൽ സ്വദേശിയാണ് ജിപ്പിന്റെ ഉടമയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജീപ്പ് ഓടിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പം കേസെടുക്കും.

Share this story