ഐ ഐ കാമറ പ്രവര്‍ത്തിച്ചു തുടങ്ങി; അഞ്ച് മണിവരെ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍
Updated: Jun 5, 2023, 22:29 IST

ഐ ഐ കാമറപ്രവര്‍ത്തിച്ചതിന്റെ ആദ്യ ദിവസമായ ഇന്ന് വൈകീട്ട് അഞ്ച് മണിവരെ കണ്ടെത്തിയ ട്രാഫിക് നിയമലംഘനങ്ങള്‍ 28,891. രാവിലെ എട്ടുമണിമുതലുള്ള കണക്കെടുത്തുതാണിത്.
കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍. ഇവിടെ മാത്രം ഉണ്ടായത് 4778 ട്രാഫിക് നിയമലംഘനങ്ങളാണ്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ നോട്ടീസ് അയക്കുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്.ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്.