സംസ്ഥാനത്ത് നാലിനം ക്ഷേമ പെൻഷനുകളുടെ തുക ഉയർത്തി
Nov 20, 2023, 16:26 IST

സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകളുടെ തുക ഉയർത്തി. വിശ്വകർമ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകൾ 1600 രൂപയായാണ് ഉയർത്തിയത്. അവശ കലാകാര പെൻഷൻ നിലവിൽ ആയിരം രൂപയാണ്. അവശ കായിക താരങ്ങൾക്ക് 1300 രൂപയും സർകസ് കലാകാരൻമാർക്ക് 1200 രൂപയും വിശ്വകർമ പെൻഷൻ 1400 രൂപയുമായിരുന്നു ഇതുവരെ
അങ്കണവാടി ജീവനക്കാർക്കും ആശ വർക്കർമാരുടെയും വേതനം കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. 1000 രൂപ വരെയാണ് വേദനം വർധിപ്പിച്ചത്. പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക് ആയിരം രൂപയും മറ്റുള്ളവർക്ക് 500 രൂപയുടെ വർധനവുമാണ് ഉണ്ടായിരിക്കുന്നത്.