ഒന്നാം കേരളീയത്തിന് സ്‌പോൺസർഷിപ്പ് വാഗ്ദാനം ചെയ്ത തുക ഇനിയും കിട്ടാനുണ്ടെന്ന് മുഖ്യമന്ത്രി

ഒന്നാം കേരളീയം പരിപാടിക്ക് സ്‌പോൺസർഷിപ്പ് വാഗ്ദാനം ചെയ്തവരിൽ നിന്ന് ഇനിയും പണം ലഭിക്കാനുണ്ടെന്ന് സർക്കാർ. പരിപാടിക്ക് സ്‌പോൺസർഷിപ്പ് വാഗ്ദാനം ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങൾ തേടി പിസി വിഷ്ണുനാഥ് സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്

സ്‌പോൺസർഷിപ്പ് വാഗ്ദാനം ചെയ്തവരും അത് നൽകിയവരുടെയും പട്ടികയിൽ നികുതി കുടിശ്ശികയുള്ളവർ ഉൾപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കേരളീയത്തിന്റെ ഭാഗമായി സ്ഥാപനങ്ങൾക്ക് നികുതിയിളവ് നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
 

Share this story