സംസ്ഥാന ചലചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി

high court

സംസ്ഥാന ചലചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയെ സമീപിച്ചത്. പുരസ്‌കാര നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടായെന്നും ഇതിന് തെളിവുകൾ ഉണ്ടെന്നും ഹർജിയിൽ പറയുന്നു

ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധ ഇടപെടൽ നടത്തി അർഹതപ്പെട്ടവരുടെ അവാർഡ് തടഞ്ഞുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. സംവിധായകനായ വിനയൻ പുറത്തുവിട്ട നേമം പുഷ്പരാജിന്റെ ഓഡിയോ സംഭാഷണം ഇതിന് തെളിവാണെന്നും ഹർജിയിൽ പറയുന്നു. കേസ് നാളെ പരിഗണിക്കും.
 

Share this story