ട്രെയിന്‍ തീവപ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിന്റെ അറസ്റ്റില്‍ അടിമുടി ദൂരൂഹത; ഇയാള്‍ കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്നെന്നും സൂചന

Kerala 1

കോഴിക്കോട് ഏലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസിന് തീ കൊളുത്തിയ കേസിലെ പ്രതി ഷാഹറൂഖ് സെയ്ഫ് അറസ്റ്റിലായതില്‍ ഇപ്പോഴും ദുരൂഹത. പ്രതി ട്രെയിനിന് തീവച്ചശേഷം കണ്ണൂരില്‍ ഇറങ്ങി ജില്ലാ ആശുപത്രിയില്‍ പൊള്ളലേറ്റ കാലിന് ചികല്‍സ തേടിയെന്നായിരുന്നു സംഭവ ദിവസം പിന്നേറ്റേന്ന് കേട്ടത്. പൊലീസ് തന്നെയാണ് ആ വാര്‍ത്ത പുറത്തുവിട്ടതും. ഇയാള്‍ ഒ പി ടിക്കറ്റില്‍ വ്യാജ മേല്‍വിലസമാണ് നല്‍കയിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇയാള്‍ കണ്ണൂര്‍ വിട്ടിട്ടില്ലന്നും പൊലീസിന്റെ പിടിയിലായെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു.

കേരളത്തില്‍ നിന്നും പ്രതി പുറത്ത് പോകാതിരിക്കാന്‍ എല്ലാ പഴുതകളുമടച്ച് കേരളത്തിലെ പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും വലവിരിച്ചുകാത്തിരിക്കെ ഇയാള്‍ എങ്ങിനെ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ എത്തിയെന്നാണ് ദുരൂഹമായ മറ്റൊരു കാര്യം. ഡല്‍ഹി ഷഹീന്‍ ബാഗിലെ ഇയാളുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഷാറൂഫ് സെയ്ഫിയുടെ പിതാവ് പറഞ്ഞത് 30 കിലോമീറ്ററിനപ്പുറം ഇതുവരെ സഞ്ചരിക്കാത്തയാളാണ് തന്റെ മകനെന്നാണ്. കേരളത്തില്‍ ഇതുവരെ ഇയാള്‍ വന്നിട്ടുമില്ലന്നും അവര്‍ പറയുന്നു.

ട്രെയിനില്‍ പെട്രോളോഴിച്ച് കത്തിച്ച ശേഷം ഇയാള്‍ എവിടെ ഇറങ്ങി ഏത് ട്രെയിനില്‍ കയറി മഹാരാഷ്ട്രയിലേക്ക് പോയി എന്നതും ഇപ്പോഴും ദുരൂഹമായി തുടരുന്നു. കണ്ണൂരില്‍ വരെ ഇയാള്‍ ആ ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ല. കാരണം ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നു എന്നത് കൊണ്ട് തിരിച്ചറിയാന്‍ സാധ്യത കൂടുതലാണ്. അത്അപ്പോള്‍ എങ്ങിനെയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. അവിടെ വ്യാജ മേല്‍വിലാസം കൊടുത്തത്? അല്ലങ്കില്‍ ഇയാള്‍ കണ്ണൂരില്‍ ചികല്‍സ തേടിയെന്നത് കള്ളക്കഥയാണോ? ഇതെല്ലാമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം.

മാര്‍ച്ച് 31 നാണ് ഇയാളെ കാണാതാകുന്നത്. ട്രെയിന് തീവയ്കുന്നത് ഏപ്രില്‍ മൂന്നിനും. ദില്ലിയില്‍ നിന്നും 78 മണിക്കൂര്‍ കൊണ്ട് കേരളത്തിലെത്തി കേരളത്തില്‍ മാത്രം ഓടുന്ന ഒരു പ്രാദേശിക ട്രെയിനില്‍ പെട്രോള്‍ തളിച്ച് തീവയ്കാന്‍ കഴിയുക എന്നത് മനുഷ്യസാധ്യമാണോ എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. കേരളത്തില്‍ ഇന്നുവരെ വരാത്ത ഇയാള്‍ എങ്ങിനെയാണ് ആലപ്പുഴ നിന്നും കണ്ണൂര്‍ വരെ മാത്രം ഓടുന്ന ട്രെയിനില്‍ കയറിയതെന്നതും ദുരൂഹമാണ്. മാർച്ച് 31നാണ് ഇയാളെ കാണാതായതെന്ന് വീട്ടുകാര്‍ പറയുന്നു. അപ്പോള്‍ കേരളത്തില്‍ വ്യാപകരമായി ഇയാള്‍സഞ്ചരിക്കാനുളള സാധ്യതയും നന്നെ കുറവാണ്. അപ്പോള്‍ എവിടെ നിന്നായിരിക്കും ഇയാള്‍ ആലപ്പുഴ- കണ്ണൂര്‍ എക്പ്രസില്‍ കയറിയതെന്ന ചോദ്യവും ഉയരുന്നു.

ട്രെയിനിലെ തീവപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഇയാള്‍ പിടിയിലായിരുന്നോ എന്ന സംശയവും അവശേഷിക്കുന്നുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്നോ ഇയാളെന്നുമുള്ള സംശയങ്ങളും ചില മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞതിന് ശേഷം കേരളാ പൊലീസിന് അവര്‍ കൈമാറിയതായേക്കാമെന്ന നിഗമനങ്ങളും ചിലഭാഗത്ത് നിന്നും ഉയരുന്നുണ്ട്. തീവെപ്പ് സംഭവം നടന്നു കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ പിടിയിലായെന്നും, അതിന് ശേഷം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇയാളെ സംസ്ഥാനത്തേക്ക് വെളിയിലേക്ക് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയെന്നുമുള്ള സൂചനകളും ഇതിനിടയല്‍ പുറത്ത് വന്നിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചുവെന്ന് മാത്രമാണ് മഹാരാഷ്ട്ര എ ടി സും കേരളാ പൊലീസും പറയുന്നത്.

Share this story