മദ്യം വില കുറച്ച് നൽകിയില്ലെന്ന് ആരോപിച്ച് ബാർ അടിച്ചു തകർത്തു; തൃശ്ശൂരിൽ രണ്ട് പേർ അറസ്റ്റിൽ

Arrest

മദ്യം വില കുറച്ച് നൽകിയില്ലെന്ന് ആരോപിച്ച് തൃശ്ശൂരിൽ ബാർ അടിച്ചു തകർത്തു. കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യുവാക്കളാണ് ബാർ ആക്രമിച്ചത്. സംഭവത്തിൽ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ അറസ്റ്റ് ചെയ്തു. 

നാലംഗ സംഘം ബാറിലെത്തി 140 രൂപ പെഗിന് വിലയുള്ള മദ്യം 100 രൂപക്ക് നൽകാൻ ആവശ്യപ്പെട്ടു. ജീവനക്കാരുമായുള്ള തർക്കത്തെ തുടർന്ന് മടങ്ങിപ്പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിന് മുന്നിലെ ചില്ലുകൾ അടിച്ചു തകർത്തു. ബാർ മാനേജരെ മർദിക്കുകയും ചെയ്തു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
 

Share this story