സർക്കാരിന്റെ പതനത്തിന്റെ ആരംഭം; കേരളത്തിന് വേണ്ടി പുതുപ്പള്ളിക്കാർ നടത്തിയ വിധിയെഴുത്ത്: ഷാഫി പറമ്പിൽ

shafi

സർക്കാരിന്റെ പതനത്തിന്റെ ആരംഭമാണ് പുതുപ്പള്ളിയിലേതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. ഇത് കേരളമാകെ ആളിപ്പടരും. ഇത് ഉമ്മൻ ചാണ്ടിക്ക് വേണ്ടി കേരളത്തിന് വേണ്ടി പുതുപ്പള്ളിക്കാർ നടത്തിയ വിധിയെഴുത്താണ്. ജനവിരുദ്ധതയിൽ റെക്കോർഡിട്ട സർക്കാരിനും ജനവിരുദ്ധതയിൽ റെക്കോർഡിട്ട അതിന്റെ തലവനും കേരളത്തിലെ ജനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന മറുപടിയാണ് പുതുപ്പള്ളിയിലെ ജനങ്ങൾ കൊടുത്തത്. ഇത് കേരളമൊന്നാകെ ആളിപ്പടരും.

സൂചനകൾ തൃക്കാക്കരയിൽ നിന്ന് ആരംഭിച്ചു. ഇപ്പോൾ പതനം ആരംഭിച്ചിരിക്കുന്നു. കേരളത്തിലെ മൊത്തത്തിലുള്ള ജനങ്ങൾ ആഗ്രഹിച്ച വിധിയെഴുത്താണ് ഇതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ച് കഴിഞ്ഞു. നിലവിൽ 37,794 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മനുള്ളത്.
 

Share this story