ബൈക്ക് കാറിലും പിന്നെ ഓട്ടോറിക്ഷയിലും ഇടിച്ചു; ചിതറയിൽ യുവാവിന് ദാരുണാന്ത്യം

accident
കൊല്ലം ചിതറയിൽ ബൈക്ക് കാറിലും ഓട്ടോ റിക്ഷയിലും ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇരപ്പിൽ സ്വദേശി ബൈജുവാണ്(34) മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം. കടയ്ക്കൽ ഭാഗത്ത് നിന്ന് ചിതറയിലേക്ക് പോകുകയായിരുന്ന ബൈജുവിന്റെ ബൈക്ക് ആദ്യം കാറിലും തെറിച്ച് പോയി ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. വിദേശത്തായിരുന്ന ബൈജു രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്.
 

Share this story