ബിൽ അടച്ചില്ല; മലപ്പുറത്തെ വിവിധ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി

KSEB

മലപ്പുറത്ത് വൈദ്യുതി ബിൽ അടയ്ക്കാത്ത സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പട്ടിക ജാതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കൻഡറി റീജ്യണൽ ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ ഫ്യൂസാണ് കെഎസ്ഇബി രണ്ട് ദിവസം മുമ്പ് ഊരിയത്. 

പരീക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ വൈദ്യുതി ഇല്ലാത്തതിനാൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർക്ക് കൃത്യമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. എന്നാൽ അൽപസമയം മുൻപാണ് ജില്ലാ ഹൈർ സെക്കൻഡറി വിദ്യാഭാസ ഓഫീസിൽ വൈദ്യുതി പുനഃസ്ഥാപിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.

Share this story