കോഴിക്കോട് വലിയമങ്ങാട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Jul 8, 2023, 12:05 IST

കൊയിലാണ്ടി വലിയമങ്ങാട് ബീച്ചിൽ തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വലിയമങ്ങാട് സ്വദേശി അനൂപ് സുന്ദരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവിനെ തിരയിൽ അകപ്പെട്ട് കാണാതായത്.