ഓട്ടോ പുഴയിൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം ലഭിച്ചു
Sep 4, 2023, 10:35 IST

ആലപ്പുഴ മാവേലിക്കരയിൽ അച്ചൻകോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. വെൺമണി സ്വദേശികളായ ആതിരയുടെയും ശൈലേഷിന്റെയും മകൻ കാശിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആതിരയുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. ഓട്ടോ ഡ്രൈവറടക്കം അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.