ഭാര്യക്കൊപ്പം ഫറോക്ക് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Jul 3, 2023, 17:04 IST

കഴിഞ്ഞ ദിവസം ഫറോക്ക് പാലത്തിൽ നിന്നും ഭാര്യക്കൊപ്പം ചാലിയാർ പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം പുളിയഞ്ചേരി ക്വാർട്ടേഴ്‌സിൽ ജിതിന്റെ(31) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നുച്ചയ്ക്ക് 2.45ഓടെയാണ് ചെറുവണ്ണൂർ മുല്ലശ്ശേരി മമ്മിളിക്കടവിന് സമീപത്ത് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് ജിതിനും ഭാര്യ വർഷയും പുഴയിൽ ചാടിയത്. ഇതുവഴി വന്ന ലോറി ഡ്രൈവർ വാഹനം നിർത്തി പുഴയിലേക്ക് ഇട്ട് കൊടുത്ത കയറിൽ പിടിച്ച് കിടന്നാണ് വർഷ രക്ഷപ്പെട്ടത്. തോണിക്കാരാണ് വർഷയെ കരയ്ക്ക് കയറ്റിയത്. ജിതിൻ അപ്പോഴേക്കും ഒഴുകിപ്പോയിരുന്നു. വർഷ അപകടനില തരണം ചെയ്തിട്ടുണ്ട്.