ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്നും വീണ് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

mungi maranam

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്നും കായലിലേക്ക് വീണ് കാണാതായ കോയമ്പത്തൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാ സേനയുടെ സ്‌കൂബ സംഘം നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള ഒമ്പതംഗ സംഘത്തിലെ ദീപകാണ്(25) ഇന്നലെ രാത്രി ഹൗസ് ബോട്ടിൽ നിന്നും വീണത്

തിരുമല ഭാർഗവൻ ജെട്ടിക്ക് സമീപം നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടിൽ നിന്നാണ് കായലിലേക്ക് വീണത്. ദീപകിനെ കാണാതായതിനെ തുടർന്ന് ബോധം കെട്ട് വീണ സഹോദരി ദീപിക ആശുപത്രിയിലാണ്.
 

Share this story