വയനാട് വെണ്ണിയോട് പുഴയിൽ കാണാതായ അഞ്ച് വയസ്സുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി
Jul 16, 2023, 10:24 IST

വയനാട് വെണ്ണിയോട് പുഴയിൽ കാണാതായ അഞ്ച് വയസ്സുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. ദക്ഷയുമൊത്ത് അമ്മ ദർശന പുഴയിലേക്ക് ചാടിയ സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച 3 മണിയോടെയാണ് അമ്മയും കുഞ്ഞും പുഴയിൽ ചാടിയത്. ഇതിൽ ദർശനയെ അപ്പോൾ തന്നെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു
കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്ത് ജൈൻസ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യയും മകളുമാണ് ദർശനയും ദക്ഷയും. പാലത്തിന് മുകളിൽ നിന്നാണ് ഇരുവരും പുഴയിലേക്ക് ചാടിയത്.