കാവാലത്ത് കായലിൽ വീണ സനീഷിന്റെ മൃതദേഹം ലഭിച്ചു; അപകടം ഇന്ന് വിദേശത്ത് പോകാനിരിക്കെ
Aug 23, 2023, 11:01 IST

കാവലത്ത് കായലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സനീഷ് എന്ന യുവാവിന്റെ മൃതദേഹമാണ് ലഭിച്ചത്. ഇന്ന് വിദേശത്ത് പോകാനിരിക്കെയാണ് സനീഷിന് അപകടം സംഭവിച്ചത്. ഇന്നലെ വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കായൽ കാണാനെത്തിയ സനീഷ് ബോട്ടിൽ നിന്നും വെള്ളത്തിൽ വീഴുകയായിരുന്നു. സനീഷ് അടക്കം മൂന്ന് പേരാണ് കായലിൽ വീണത്. രണ്ട് പേരെ ഉടനെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ സനീഷിനെ കണ്ടെത്താനായില്ല.