തുവ്വൂരിൽ കൊല്ലപ്പെട്ട സുജിതയുടെ മൃതദേഹം പുറത്തെടുത്തു; ബന്ധുക്കൾ തിരിച്ചറിഞ്ഞു

sujitha

തുവ്വൂരിൽ കൊല്ലപ്പെട്ട സുജിതയുടെ മൃതദേഹം പുറത്തെടുത്തു. പ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ നിന്നാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം സുജിതയുടേത് തന്നെയെന്ന് ബന്ധുക്കളും വീട്ടുകാരും സ്ഥിരീകരിച്ചു.

കാല് മടക്കി പ്ലാസ്റ്റിക് കവറിൽ മൂടിപൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തും. കൊലപാതകത്തിൽ വിഷ്ണു, അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് അറസ്റ്റിലായത്


 

Share this story