വിഴിഞ്ഞം ആഴിമലയിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
May 31, 2023, 11:07 IST

വിഴിഞ്ഞം ആഴിമല കടലിൽ ഇന്നലെ രാത്രി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാട്ടാക്കട കണ്ടള സ്വദേശി രാകേന്ദാണ്(27) മരിച്ചത്. അഞ്ചംഗ സംഘത്തിനൊപ്പമാണ് രാകേന്ദ് ആഴിമലയിൽ എത്തിയത്. രാകേന്ദിനൊപ്പം തിരയിൽപ്പെട്ട ബന്ധുവിനെ മറ്റുള്ളവർ രക്ഷപ്പെടുത്തിയിരുന്നു.
ഇന്നലെ രാത്രി ഏഴ് മണിയോടെ ആഴിമല കാർ പാർക്കിംഗിന് താഴെയുള്ള കടലിലാണ് അപകടമുണ്ടായത്. രാകേന്ദും ഭാര്യാ സഹോദരൻ അനിൽകുമാറും കുളിക്കാനിറങ്ങുകയായിരുന്നു. ഇരുവരും തെരയിൽപ്പെട്ടതോടെ മറ്റുള്ളവർ രക്ഷിക്കാൻ നോക്കിയെങ്കിലും അനിലിനെ മാത്രമാണ് കരയിലേക്ക് കയറ്റാനായത്.