പാനൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

sinan

കണ്ണൂർ പാനൂരിൽ ഒഴുക്കിൽപ്പെട്ട് ഇന്നലെ കാണാതായ പ്ലസ് ടു വിദ്യാർഥി സിനാന്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട ചെറുപറമ്പ് ചേലക്കാട്ട് പുഴയുടെ ഭാഗമായ കുപ്യാട്ട് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചെറുപറമ്പ് ഫീനിക്‌സ് ലൈബ്രറിക്ക് സമീപം താഴോട്ടുംതാഴെ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ ബിരുദ വിദ്യാർഥിയായ ഷഫസാദിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു

സിനാനിനായി ഇന്നലെ തെരച്ചിൽ നടന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. രാത്രി 11 മണിയോടെ തെരച്ചിൽ നിർത്തിവെച്ചു. ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് സുഹൃത്തുക്കളാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ട് പേരാണ് ഒഴുക്കിൽപ്പെട്ടത്.
 

Share this story