ചോറോട് കനാലിൽ വീണ യുവാവിന്റെ മൃതദേഹം ലഭിച്ചു; കൊയിലാണ്ടിയിൽ യുവാവിനെ കടലിൽ കാണാതായി

mungi maranam

കോഴിക്കോട് ചോറോട് എൻ സി കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. ചോറോട് പുളിയുള്ളതിൽ ബിജീഷിന്റെ(22) മൃതദേഹമാണ് ലഭിച്ചത്. ബുധാനാഴ്ച വൈകുന്നേരമാണ് ബിജീഷ് ഒഴുക്കിൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനെത്തിയപ്പോൾ കൊമ്മിണേരി പാലത്തിനടുത്ത് നിന്ന് വഴുതി വീഴുകയായിരുന്നു.

കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്നലെ രാത്രി യുവാവിനെ കടലിൽ കാണാതായി. വലിയങ്ങാട് പുതിയപുരയിൽ അനൂപിനെയാണ് കാണാതായത്. തെരച്ചിൽ തുടരുകയാണ്.
 

Share this story