ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപിടിച്ചു; സമീപത്തുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂടി കത്തിനശിച്ചു

fire

കൊല്ലത്ത് ആറ് വാഹനങ്ങൾ കത്തിനശിച്ചു. കൊല്ലം രണ്ടാംകുറ്റിയിലാണ് അപകടം. നാല് ഇരുചക്ര വാഹനങ്ങളും ഒരു കാറും ഒരു ഓട്ടോ റിക്ഷയുമാണ് കത്തിനശിച്ചത്. കോയിക്കൽ ജംഗ്ഷനിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിലാണ് ആദ്യം തീപിടിച്ചത്. യാത്രക്കാരൻ ബുള്ളറ്റ് നിർത്തി തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ സമീപത്ത് നിർത്തിയിട്ടിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങളിലേക്ക് തീപടർന്നു

തൊട്ടുപിന്നാലെ ഇവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷക്കും കാറിനും തീപിടിച്ചു. ബുളറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. പ്രദേശത്തുള്ള പള്ളിയിലെത്തിയ വിശ്വാസികളുടെ വാഹനങ്ങളാണ് കത്തിനശിച്ചത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല

Share this story