കേബിൾ ബോധപൂർവം ചവിട്ടിപ്പിടിച്ചു; പ്രസംഗം തടസ്സപ്പെടുത്താൻ മൈക്ക് കേടാക്കിയത് ആസൂത്രിതമായി

pinarayi

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ നടന്നത് ആസൂത്രിത നീക്കമെന്ന് പോലീസ്. ആംപ്ലിഫയറിൽ നിന്ന് മൈക്കിലേക്കുള്ള കേബിൾ ബോധപൂർവം ചവിട്ടിപ്പിടിച്ചെന്നാണ് വിലയിരുത്തൽ. പ്രതി അറിഞ്ഞു കൊണ്ട് പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തടസ്സം വരുത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്

മൈക്ക് തടസ്സപ്പെട്ടതിൽ പരിശോധന മാത്രമാണ് നടക്കുന്നതെന്നും പോലീസ് അറിയിച്ചു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ പരിശോധനക്ക് അയക്കണമെങ്കിൽ കേസ് എടുക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കാനെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ നടന്നത്. ആദ്യം കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രസംഗം അൽപ്പനേരത്തേക്ക് തടസ്സപ്പെടുത്തി. പിന്നാലെയാണ് മൈക്ക് തകരാറിലായത്. സംഭവത്തിൽ മൈക്കും കേബിളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Share this story