വെഞ്ഞാറമൂടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

santro

തിരുവനന്തപുരം വെഞ്ഞാറമൂടിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ എട്ടരയോടെ വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്ന സാൻട്രോ കാറിനാണ് തീപിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു

വെഞ്ഞാറമൂട് സ്വദേശിയുടേതാണ് വാഹനം. ഇയാൾ മാത്രമാണ് അപകടസമയത്ത് കാറിലുണ്ടായിരുന്നത്. മുൻവശത്ത് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടുകയായിരുന്നു. ഇതിന് പിന്നാലെ തീ പടർന്നുകയറുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
 

Share this story