നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു; അഞ്ച് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

car
ആലപ്പുഴയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് പോഞ്ഞിക്കര ഭാഗത്ത് അപകടം നടന്നത്. അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ഉടനെ രക്ഷാപ്രവർത്തനം നടത്തി അഞ്ച് പേരെയും കരയ്ക്ക് എത്തിക്കുകയായിരുന്നു. വിഷ്ണു, ദേവനാരായണൻ എന്നീ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story