യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസ്; കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

kiran

തിരുവനന്തപുരത്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കിരൺ പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് നൽകും. കഴിഞ്ഞ ദിവസം രാത്രിയിൽ കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിൽ എത്തിച്ചാണ് യുവതിയെ കിരൺ ബലാത്സംഗത്തിന് ഇരയാക്കിയത്

കൈകൾ കെട്ടിയായിരുന്നു ബലാത്സംഗം. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. രാവിലെ കെട്ടുകഴിച്ച യുവതി വിവസ്ത്രയായി ഗോഡൗണിൽ നിന്ന് ഇറങ്ങിയോടി. പിടികൂടാനായി പ്രതിയും പിന്തുടർന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കിരണിനെ ഗോഡൗണിൽ നിന്ന് പിടികൂടി. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുമായി കിരണിന് നേരത്തെ പരിചയമുണ്ട്. മറ്റൊരു സുഹൃത്തുമൊത്ത് കഴക്കൂട്ടത്തെ ഒരു ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയപ്പോൾ കിരൺ യുവതിയെ മർദിക്കുകയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി യുവതി വണ്ടിയിൽ കയറ്റി കൊണ്ടുപോയി ഗോഡൗണിൽ എത്തിക്കുകയുമായിരുന്നു.
 

Share this story