സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടു; ലാവ്‌ലിൻ കേസ് വീണ്ടും മാറ്റി
Sep 12, 2023, 15:25 IST

ലാവ്ലിൻ കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി സുപ്രീം കോടതി. സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിയത്. 36-ാമത് തവണയാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീൽ ആണ് സുപ്രീം കോടതി പരിഗണനയിലുള്ളത്. നവംബർ ആറിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആണ് സിബിഐക്ക് വേണ്ട് ഹാജരായത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.