പന്ത്രണ്ട് ദിവസത്തെ വിദേശ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി

pinarayi

പന്ത്രണ്ട് ദിവസം നീണ്ട വിദേശപര്യടനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും സംസ്ഥാനത്ത് തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. മന്ത്രി കെ എൻ ബാലഗോപാൽ, സ്പീക്കർ എഎൻ ഷംസീർ, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു

അമേരിക്ക, ക്യൂബ സന്ദർശനത്തിന് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുത്തു. ക്യൂബയിലെ ഹവാനയിലും വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ക്യൂബൻ സർക്കാരുമായും ചർച്ചകൾ നടന്നിരുന്നു.
 

Share this story