നിപ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു; സഹായം വാഗ്ദാനം ചെയ്ത് കേന്ദ്രം

CM Pinarayi Vijayan

കേരളത്തിലെ നിപ സാഹചര്യം ജാഗ്രതയോടെ നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദർശിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ ഇടപെടലുകൾ. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയിൽ രോഗം ആവർത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. 

പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിട്ടുണ്ട്. നിപ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാലരയ്ക്ക് ഓൺലൈനായിട്ടാണ് യോഗം വിളിച്ചത്. മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.
 

Share this story