പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന ഹർജി ലോകായുക്ത തള്ളി

pinarayi

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത തള്ളി. ഉപലോകായുക്തമാർ വിധി പറയരുതെന്ന ആദ്യത്തെ ഹർജിയും തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹർജി തള്ളിക്കൊണ്ട് ലോകായുക്തയുടെ ഫുൾ ബെഞ്ച് വിധി പ്രസ്താവിച്ചത്. വിധി പറയുന്നതിൽ നിന്ന് ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറുൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരെ ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർ എസ് ശശികുമാറിന്റെ ഹർജിയാണ് ആദ്യം തള്ളിയത്

ഇതിന് പിന്നാലെയാണ് ദുരിതാശ്വാസ ഫണ്ട് ചട്ടം ലംഘിച്ച് വക മാറ്റിയെന്നതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാർക്കുമെതിരായ പ്രധാന ഹർജിയും ലോകായുക്ത തള്ളിയത്. മാർച്ച് ഒന്നിന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്നവിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹർജി തള്ളിക്കൊണ്ടുള്ള വിധിയിൽ ലോകായുക്ത വ്യക്തമാക്കി.
 

Share this story