സ്വന്തം മണ്ഡലത്തിൽ ചുക്കും ചുണ്ണാമ്പും ചെയ്യാതെയാണ് മുഖ്യമന്ത്രി പുതുപ്പള്ളിയെ കുറിച്ച് പറയുന്നത്

K Sudhakaran

സ്വന്തം മണ്ഡലത്തിൽ ചുക്കും ചുണ്ണാമ്പും ചെയ്യാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലെ വികസനത്തെ കുറിച്ച് പറയുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എന്റെ മണ്ഡലത്തിൽ ഇത്രയൊക്കെ വികസനം ചെയ്തിട്ടുണ്ടെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ. പുതുപ്പള്ളിയിൽ ഒരു എംഎൽഎക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്ക ചെയ്തിട്ടുണ്ടെന്നും സുധാകരൻ അവകാശപ്പെട്ടു

ജനങ്ങളുടെ ഇടയിൽ യുഡിഎഫിന് വലിയ അംഗീകാരമുണ്ട്. കേരളത്തിലെ ഇടത് സർക്കാരിന്റെ ഭരണം മാത്രം മതി യുഡിഎഫിന് വോട്ട് കിട്ടാൻ. എന്ത് ചെയ്തിട്ടാണ് ജനങ്ങൾ എൽഡിഎഫിന് വോട്ട് കൊടുക്കേണ്ടതെന്നും സുധാകരൻ ചോദിച്ചു.
 

Share this story