ഏക സിവിൽ കോഡിനെതിരെ നിയമസഭയിൽ മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും; പ്രതിപക്ഷം പിന്തുണക്കും
Aug 8, 2023, 08:27 IST

ഏക സിവിൽ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും. സഭ ഏകകണ്‌ഠേന പ്രമേയം പാസാക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതാവും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചേക്കും
ഏക സിവിൽ കോഡിനെതിരെ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗുമടക്കമുള്ള കക്ഷികളെല്ലാം എതിർപ്പുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്. ഇന്നലെയാണ് നിയമസഭ സമ്മേളനം ആരംഭിച്ചത്. ഈ മാസം 24 വരെയാണ് സമ്മേളനം നടക്കുക.