മലപ്പുറത്ത് നാല് വയസ്സുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാനക്കാരനായ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു

chelari

മലപ്പുറം ചേളാരിയിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ മകളായ നാല് വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. പ്രതിയായ മധ്യപ്രദേശ് സ്വദേശിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കുട്ടിക്ക് ശീതളപാനീയം കൊടുത്ത് സൗഹൃദം ഭാവിച്ചാണ് പ്രതി കൂട്ടിക്കൊണ്ട് പോയതും പീഡിപ്പിച്ചതും. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. ഇയാളുടെ മുറിയിൽ നിന്നും കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തിപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
 

Share this story