പാഞ്ഞടുത്ത് കുട്ടിയുടെ അമ്മയും നാട്ടുകാരും, തടഞ്ഞ് പോലീസ്; അസഫാകിന്റെ തെളിവെടുപ്പ് പൂർത്തിയായി

asfak

ആലുവയിൽ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ കൊന്ന് തള്ളിയ ആലുവ മാർക്കറ്റ് മുതൽ തട്ടിയെടുത്ത സ്ഥലം വരെ എല്ലായിടത്തും പ്രതി പോലീസിനോട് കൃത്യം വിവരിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും നാട്ടുകാരും പ്രതിക്കെതിരെ പാഞ്ഞടുത്തുവെങ്കിലും പോലീസ് പിന്തിരിപ്പിച്ചു

ആലുവ മാർക്കറ്റിലേക്കാണ് പ്രതിയെ ആദ്യമെത്തിച്ചത്. കഴിഞ്ഞ മാസം 28നാണ് പ്രതി അഞ്ചുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. ആലുവ മാർക്കറ്റിന് പുറത്തുള്ള കടയിലും ബീവറേജ് ഔട്ട്‌ലെറ്റിലും പെൺകുട്ടിയുടെ വീട്ടുപരിസരത്തും പ്രതിയെ എത്തിച്ചു. അരുംകൊല നടത്തിയതിന് ശേഷം ഇയാൾ കൈകാലുകളും മുഖവും കഴുകിയ സ്ഥലത്തും തെളിവെടുപ്പ് നടത്തി


 

Share this story