ലൗ ജിഹാദ് പ്രയോഗത്തോട് സഭയ്ക്ക് യോജിപ്പില്ല; കാസയുമായി സഭയ്ക്ക് ബന്ധമില്ല: ബിഷപ് ജോസഫ് പാംപ്ലാനി

pamplani

ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. പെൺകുട്ടികളെ മയക്കുമരുന്ന് നൽകിയും പ്രണയക്കുരുക്കിൽ പെടുത്തിയും വശത്താക്കുന്ന ചില സംഘങ്ങളുണ്ടാകാം. എന്നാൽ അതേതെങ്കിലും മതത്തിന്റെ പ്രശ്‌നമായി കാണുന്നില്ല

സമൂഹ മാധ്യമങ്ങളിൽ തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി സഭയ്ക്ക് ബന്ധമില്ല. സഭയ്ക്ക് ഇസ്ലാമോഫോബിയ ഇല്ലെന്നും പാംപ്ലാനി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ ഒരു അഭിമുഖ പരിപാടിക്കിടെയാണ് പാംപ്ലാനിയുടെ പ്രതികരണം. കാസ സഭയുടെ പിന്തുണ ഇതുവരെ ചോദിച്ച് വന്നിട്ടില്ല. സഭയുടെ ഔദ്യോഗിക ഭാഗത്ത് നിന്ന് ആരും കാസ സഭയുടെ ഭാഗമാണെന്ന് പറഞ്ഞിട്ടില്ല. കാസയിൽ അംഗമായി വൈദികരുമുണ്ടാകാം. ഇസ്ലാമോഫോബിയ പടർത്തുന്ന നിലപാട് സഭയ്ക്കില്ല. അത് ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പിന് അപകടമാണെന്ന് തിരിച്ചറിയാനുള്ള വിവേകം സഭയ്ക്കുണ്ടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
 

Share this story