പരാതിക്കാരി അയൽക്കാരി, വക്കീൽ നാട്ടുകാരൻ; കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

saji

സോളാർ പീഡനക്കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ. പരാതിക്കാരിയും വക്കീലും അയൽക്കാരാണ്. പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അതൊക്കെ പുറത്തുപറഞ്ഞ് ആരുടെയും വിഴുപ്പലക്കാനും വ്യക്തിഹത്യ നടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

എന്റെ അയൽക്കാരി, എന്റെ നാട്ടുകാരനായ വക്കീൽ ഇവരൊക്കെ എന്റെ അടുത്തേക്ക് വരുന്നതിനും എനിക്ക് അങ്ങോട്ട് പോകുന്നതിനും തടസ്സം വല്ലതുമുണ്ടോ. ഇതൊക്കെ സംസാരിച്ചിട്ടുണ്ടാകുമല്ലോ. സംസാരിച്ച കാര്യങ്ങൾ ആർക്കെങ്കിലും എതിരായി ഉപയോഗിച്ചിട്ടുണ്ടോയെന്നതാണ് ചോദ്യം. പലരും പലരെ പറ്റിയും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയിപ്പിക്കുന്നതാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളെ വിട്ടവരോട് പറയുക, വെറുതെ ഇത് തോണ്ടേണ്ട. തോണ്ടിയാൽ പലർക്കും നാശമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
 

Share this story