പേഴ്‌സണൽ അക്കൗണ്ടിലേക്കും പണം എത്തിയെന്ന് പരാതിക്കാർ; സുധാകരന്റെ കുരുക്ക് മുറുകുന്നു

sudhakaran

മോൻസൺ മാവുങ്കൽ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കൂടുതൽ തെളിവുകൾ പരാതിക്കാർ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരിയിലെ ഓഫീസിലെത്തിയാണ് തെളിവുകൾ കൈമാറുക. സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അടക്കമുള്ള രേഖകൾ കൈമാറുമെന്നാണ് വിവരം. അറസ്റ്റ് സാധ്യത ഒഴിവാക്കാൻ ഹൈക്കോടതിയെ സമീപിക്കാനും സുധാകരൻ നീക്കം നടത്തുന്നുണ്ട്

മോൻസണും പരാതിക്കാർക്കും ഒപ്പം സുധാകരൻ നിൽക്കുന്ന ചിത്രങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. മോൻസന്റെ മുൻ ജീവനക്കാരുടെ മൊഴികളും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവറായ അജിത്ത് അടക്കം നാല് പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പരാതിക്കാർ കൊണ്ടുവന്ന 25 ലക്ഷത്തിൽ നിന്ന് 10 ലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയത് കണ്ടുവെന്നാണ് മൊഴി. സുധാകരന്റെ പേഴ്‌സണൽ ബാങ്ക് അക്കൗണ്ടിലേക്ക് മോൻസൺ മാവുങ്കലിന്റെയും പരാതിക്കാരുടെയും അക്കൗണ്ടുകളിൽ നിന്ന് പലപ്പോഴായി പണം കൈമാറിയിരുന്നുവെന്നും ആരോപണമുണ്ട്.
 

Share this story