ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ധിഖിന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്

sidhique

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംവിധായകൻ സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയയും കരൾ രോഗബാധയെയും തുടർന്ന് ഏറെക്കാലമായി സിദ്ധിഖ് ചികിത്സയിലായിരുന്നു. ഇവ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച വൈകുന്നേരം ഹൃദയാഘാതമുണ്ടായത്

നിലവിൽ എക്‌മോ സപ്പോർട്ടിലാണ് അദ്ദേഹമുള്ളത്. രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും.
 

Share this story