നിപ സംശയത്തിൽ കഴിയുന്നവരിൽ രണ്ട് കുട്ടികളുടെ നില ഗുരുതരം; യുവാവിന്റെ നില തൃപ്തികരം

nipa

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ ചികിത്സയിൽ കഴിയുന്നവരിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവും മകനുമാണ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. ഇയാളുടെ രണ്ട് മക്കളിൽ 9 വയസ്സുകാരന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിന്റെ സഹായത്താലാണ് കഴിയുന്നത്. 4 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല

അതേസമയം മരിച്ചയാളുടെ ബന്ധുവായ 25 വയസ്സുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവേ തുടങ്ങിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്നുച്ചയോടെ ലഭിക്കും.
 

Share this story