കോൺഗ്രസ് വൈകാരികത വിറ്റ് കാശാക്കിയിട്ടില്ല; ഇടതുപക്ഷത്തിന് ഉമ്മൻ ചാണ്ടിയുടെ ഓർമകളെയും ഭയം: സുധാകരൻ

sudhakaran

കോൺഗ്രസ് വൈകാരികത വിറ്റ് കാശാക്കിയിട്ടില്ല; ഇടതുപക്ഷത്തിന് ഉമ്മൻ ചാണ്ടിയുടെ ഓർമകളെയും ഭയം: സുധാകരൻ
പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ കെടുകാര്യസ്ഥത വിലയിരുത്തപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പുതുപ്പള്ളി വിഷയത്തിൽ മാത്രമായി തെരഞ്ഞെടുപ്പിനെ ഒതുക്കി നിർത്താനുള്ള സിപിഎം തന്ത്രം പൊളിക്കും. കോൺഗ്രസിന് അനുകൂലമായി തീരുമാനമെടുക്കുന്ന വലിയ പ്രസ്ഥാനമാണ് എൻഎസ്എസ്. ഉറച്ച നിലപാടുള്ള എൻഎസ്എസ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിൽ വീഴില്ല

വൈകാരികത വിറ്റ് കാശാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസിന് വലിയ വിടവാണ് ഉണ്ടാക്കിയത്. ആ വിടവിനെ കുറിച്ച് ഇനിയുള്ള കാലങ്ങളിൽ പറഞ്ഞു കൊണ്ടേയിരിക്കും. ഉമ്മൻ ചാണ്ടിയുടെ പേരിനെയും ഓർമകളെയും ഭയപ്പെടുന്ന ഭീരുക്കളാണ് കേരളത്തിലെ ഇടതുപക്ഷമെന്നും സുധാകരൻ പറഞ്ഞു
 

Share this story