ജനങ്ങളിലൂടെ വളർന്നുവന്നതാണ് സഹകരണ മേഖല; തകർക്കാമെന്ന് ആർക്കും വ്യാമോഹം വേണ്ട: മുഖ്യമന്ത്രി

CM Pinarayi Vijayan

സഹകരണ മേഖലയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ജനങ്ങളിലൂടെ വളർന്നുവന്നതാണ്. ഒരു ശക്തിയെയും അതിന് അനുവദിക്കില്ല. സർക്കാർ സഹകരണ മേഖലയെ സംരക്ഷിക്കാൻ എപ്പോഴും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ടൗൺ കോപറേറ്റീവ് സൊസൈറ്റി സിൽവർ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സഹകരണ മേഖല വളർച്ച നേടുകയാണ്. ചെറുതും വലുതുമായ സംഘങ്ങൾ ഇക്കാലയളവിൽ വളർച്ച നേടി. ഇതിന് ഊടും പാവും നെയ്തത് ജനങ്ങളാണ്. സഹകരണ മേഖല രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള മേഖലയായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സഹകരണ മേഖലയിൽ ജവഹർലാൽ നെഹ്‌റു അടക്കം മികച്ച പിന്തുണ നൽകി. പിന്നീട് ആഗോളവത്കരണ നയം അത് മാറ്റി. സാവധാനം സഹകരണ മേഖലക്ക് തിരിച്ചടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു


 

Share this story