അരിക്കൊമ്പൻ വിഷയം നീട്ടിക്കൊണ്ടുപോകില്ല; കോടതിയെ അനുസരിക്കാൻ ബാധ്യതയുണ്ട്: മന്ത്രി ശശീന്ദ്രൻ
Apr 18, 2023, 10:51 IST

അരിക്കൊമ്പൻ വിഷയത്തിൽ നീതിന്യായ കോടതിയെ അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഹൈക്കോടതി വിധി ലംഘിക്കില്ലെന്നും അരിക്കൊമ്പനെ മാറ്റാൻ പുതിയ സ്ഥലം കണ്ടെത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ നാളെ റിപ്പോർട്ട് നൽകും.
വിദഗ്ധ സമിതി കണ്ടെത്തിയ സ്ഥലമാണ് പറമ്പിക്കുളം. പ്രശ്‌നം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടണമെന്ന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വിദഗ്ധ സമിതിയിൽ വിദഗ്ധരുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വി കെ ബിജുവാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജി കൊണ്ടുവരുന്നത്.