പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി; വധശിക്ഷക്ക് പുറമെ അഞ്ച് ജീവപര്യന്തവും

asfak

ആലുവ കൊലക്കേസിലെ പ്രതി അസ്ഫാക് ആലം യാതൊരു ദയയും അർഹിക്കുന്നില്ലെന്നും കേസ് അപൂർവങ്ങളിൽ അപൂർവമെന്നും കോടതി. പ്രതി സമൂഹത്തിനാകെ ഭീഷണിയാണെന്നും കോടതി പറഞ്ഞു. വധശിക്ഷക്ക് പുറമെ അഞ്ച് ജീവപര്യന്തം ശിക്ഷയും പ്രതിക്ക് വിധിച്ചിട്ടുണ്ട്. വിചാരണ പൂർത്തിയാക്കി 110ാം ദിവസമാണ് പോക്‌സോ കോടതി ജഡ്ജി കെ സോമൻ പ്രതിക്ക് വധശിക്ഷ വിധിച്ചത്

13 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിന് പുറമെ പോക്‌സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ. പോക്‌സോ വകുപ്പ് ഉൾപ്പെട്ട കേസിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. ശിശു ദിനത്തിലാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഒരു കേസിൽ വിധി വരുന്നത് എന്നതും പ്രത്യേകതയാണ്. വിധി കേൾക്കുന്നതിനായി കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു.
 

Share this story