കെ റെയിൽ ബദൽ പദ്ധതിയോട് സിപിഎമ്മിനും സർക്കാരിനും താത്പര്യം; കോൺഗ്രസ് വിമർശനത്തിൽ കഴമ്പില്ല
Jul 16, 2023, 10:36 IST

കെ റെയിലിന് ബദലായി താൻ മുന്നോട്ടുവെച്ച പദ്ധതിയോട് സിപിഎമ്മിനും സർക്കാരിനും വലിയ താത്പര്യമുണ്ടെന്ന് ഇ ശ്രീധരൻ. മുൻ പദ്ധതിയേക്കാൾ ചെലവ് കുറയും. പാരിസ്ഥിതിക പ്രശ്‌നങ്ങളും കുറവാണ്. ബിജെപി പിന്തുണക്കുന്നത് കൊണ്ട് മാത്രം സിപിഎമ്മിന് താത്പര്യം ഇല്ലാതാകില്ല. പദ്ധതി പെട്ടെന്ന് നടപ്പാക്കേണ്ട എന്ന് മാത്രമാണ് സിപിഎം നിലപാട്. സർക്കാർ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നമുള്ളതിനാലാണിത്
ബിജെപി പുതിയ ബദൽ രേഖയെ പിന്തുണക്കുന്നത് നാടിന് ഉപകാരമായതിനാലാണ്. കോൺഗ്രസിന്റെ വിമർശനത്തിൽ കഴമ്പില്ല. കെസി വേണുഗോപാലിന്റേത് രാഷ്ട്രീയ കളി മാത്രമാണ്. കോൺഗ്രസ് തുടങ്ങി വെച്ച പദ്ധതിയാണിത്. എതിർക്കാൻ കോൺഗ്രസിന് അവകാശമില്ല. പുതിയ ഡിപിആർ തയ്യാറാക്കാൻ ഒരു വർഷമെങ്കിലും എടുക്കും. ഇതിൽ സജീവമായി ഇടപെടുമെന്നും ശ്രീധരൻ പറഞ്ഞു