പുതുപ്പള്ളിയിൽ ശക്തമായ മത്സരത്തിനൊരുങ്ങി സിപിഎം; സ്ഥാനാർഥിയെ 11ന് പ്രഖ്യാപിച്ചേക്കും

cpm

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചുമതല മന്ത്രി വി എൻ വാസവനെ ഏൽപ്പിച്ച് സിപിഎം. 11ാം തീയതി ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ഉമ്മൻ ചാണ്ടിയെന്ന വൈകാരിക തരംഗം നിലവിലുണ്ടെങ്കിലും ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ച വെക്കാനാകും എന്നതാണ് സിപിഎമ്മിന്റെ പ്രതീക്ഷ 

പുതുപ്പള്ളി എഴുതി തള്ളാവുന്ന മണ്ഡലമല്ല എന്ന് തന്നെയാണ് സിപിഎം നിലപാട്. സംഘടനാ സംവിധാനവും സർക്കാർ മെഷിനറിയും പുതുപ്പള്ളിയിൽ കേന്ദ്രീകരിക്കാനാണ് നീക്കം. ജെയ്ക്ക് സി തോമസിന് തന്നെയാണ് സ്ഥാനാർഥിയാകാൻ മുൻതൂക്കമുള്ളത്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ ഇടിച്ചുകൊണ്ടുവരാൻ ജെയ്ക്കിന് സാധിച്ചിരുന്നു.
 

Share this story