ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ഭക്ഷണത്തിന് ആർത്തി കാണിക്കും പോലെയാണ് സിപിഎം നാല് വോട്ടിന് വേണ്ടി പരക്കം പായുന്നത്; കെ. സുരേന്ദ്രൻ

K Surendran

തിരുവനന്തപുരം: ഏക സിവിൽ കോഡിനെന്ന പേരിൽ സിപിഎം കോഴിക്കോട് നടത്തിയത് ഏകപക്ഷീയ സെമിനാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർട്ടി സമ്മേളനം പോലെ നടന്ന സെമിനാർ ചീറ്റിപ്പോയെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

സംവാദം നടത്തുമെന്ന് പറഞ്ഞ സിപിഎം മുസ്ലീം സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം നൽകിയില്ലെന്നും പൊതു സിവിൽ കോഡിനെ അനുകൂലിക്കുന്നവരെ വിളിക്കാതെ വോട്ട് ബാങ്കിന് വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ഭക്ഷണത്തിന് ആർത്തി കാണിക്കും പോലെയാണ് സിപിഎം നാല് വോട്ടിന് വേണ്ടി പരക്കം പായുന്നതെന്നും പരിഹസിച്ചു.

സ്ത്രീ സമത്വത്തെക്കുറിച്ച് പ്രസംഗിച്ചിരുന്ന സിപിഎം അത് വിട്ട് വോട്ടിനു വേണ്ടി നിലപാടിൽ വെള്ളം ചേർത്തു, പ്രതീക്ഷിച്ച മുസ്ലിം വോട്ടും കിട്ടില്ല, കൈയ്യിലുള്ള ഹിന്ദു വോട്ടും കിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this story