സുധാകരനെതിരെ മൊഴി നൽകാൻ സമ്മർദമുണ്ടെന്ന മോൻസന്റെ ആരോപണം ക്രൈംബ്രാഞ്ച് തള്ളി

sudhakaran

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മൊഴി നൽകാൻ സമ്മർദമുണ്ടെന്ന മോൻസന്റെ ആരോപണം ക്രൈംബ്രാഞ്ച് തള്ളി. ആരോപണത്തിൽ വസ്തുത ഇല്ല. ശിക്ഷാവിധി കഴിഞ്ഞ കേസിൽ വീണ്ടും പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നതിൽ വസ്തുതയില്ല. കെ സുധാകരന്റെ പേര് മൊഴിയിൽ ഉണ്ടായിരുന്നില്ല. ശിക്ഷാവിധി കഴിഞ്ഞ ശേഷം ഒരാളുടെ പേര് പറയാൻ പറയുന്നതിൽ എന്ത് അടിസ്ഥാനമാണുള്ളതെന്നും ക്രൈംബ്രാഞ്ച് ചോദി്ചചു

പോക്‌സോ കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും സുധാകരന്റെ പേര് പറയിപ്പിക്കാൻ ഭീഷണിയുണ്ടായിരുന്നു എന്നായിരുന്നു മോൻസൺ കോടതിയിൽ പറഞ്ഞത്. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. അനൂപിൽ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്ന് നിർബന്ധിച്ചു. പീഡിപ്പിക്കുന്ന സമയത്ത് സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി പറഞ്ഞതായും മോൻസൺ പറഞ്ഞിരുന്നു.
 

Share this story