കെ സുധാകരനെതിരെ ശേഖരിച്ച തെളിവുകളുമായി ക്രൈംബ്രാഞ്ച് ജയിലിൽ മോൻസണെ ചോദ്യം ചെയ്യും

sudhakaran

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ ജയിലിൽ എത്തി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പോക്‌സോ കേസിൽ കസ്റ്റഡിയിൽ കഴിയുകയാണ് മോൻസൺ. 

പുരാവസ്തു കേസിൽ ജാമ്യം കിട്ടിയിരുന്നുവെങ്കിലും പോക്‌സോ കേസിൽ കസ്റ്റഡിയിൽ കഴിയുകയാണ്. ഇതിനാൽ തന്നെ ചോദ്യം ചെയ്യലിന് കോടതിയുടെ അനുമതി ലഭിക്കണമായിരുന്നു. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഇതിനായി അപേക്ഷ നൽകുകയും കോടതി അംഗീകരിക്കുകയും ചെയ്തു. കെ സുധാകരനെതിരെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ.
 

Share this story