പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് ക്രിമിനൽ ഗൂഢാലോചന തുടങ്ങിയതെന്ന് സതീശൻ

ഉമ്മൻ ചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഞങ്ങളുടെ ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ടു കൊണ്ടുപോയതും മുഖ്യമന്ത്രിയാണ്. അധികാരത്തിൽ വന്ന് മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നു. പരാതിക്കാരിക്ക് പണം നൽകി കത്ത് വാങ്ങിയത് നന്ദകുമാർ ആണെന്നും അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കവെ സതീശൻ പറഞ്ഞു
ദല്ലാൾ നന്ദകുമാർ വഴി പണം കൊടുത്തത് എൽഡിഎഫാണ്. കത്ത് ഉപയോഗിച്ച് ആളുകളെ നിരന്തരം അപമാനിക്കാനായിരുന്നു ശ്രമം. സോളാർ തട്ടിപ്പ് കേസിൽ യുഡിഎഫ് പോലീസ് നടപടി അഭിനന്ദനാർഹമാണ്. സ്വർണക്കടത്തിൽ ശിവശങ്കർ അറസ്റ്റിലായപ്പോൾ ഞങ്ങൾ സെക്രട്ടേറിയറ്റിൽ സമരം ചെയ്‌തോ. സോളാർ തട്ടിപ്പ് കേസിലെ അറസ്റ്റുകൾ ഉമ്മൻ ചാണ്ടിയുടെയും കോൺഗ്രസിന്റെയും അറിവോടെയായിരുന്നുവെന്നും സതീശൻ പറഞ്ഞു.